ലോകത്തെവിടെയുമുള്ള യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് മന്ത്രവാദികളും മന്ത്രവാദിനികളും. അവരുടെ കൂട്ടുകാരായി കുട്ടിച്ചാത്തന്മാരും പിശാചുക്കളും യക്ഷികളും ഉണ്ടാവും. പ്രാചീനകേരളത്തില് പ്രചരിച്ചിരുന
ലോകത്തെവിടെയുമുള്ള യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് മന്ത്രവാദികളും മന്ത്രവാദിനികളും. അവരുടെ കൂട്ടുകാരായി കുട്ടിച്ചാത്തന്മാരും പിശാചുക്കളും യക്ഷികളും ഉണ്ടാവും. പ്രാചീനകേരളത്തില് പ്രചരിച്ചിരുന്ന നിറപകിട്ടാര്‍ന്ന കഥകളില്‍ യക്ഷിയോടും ഗന്ധര്‍വനോടും മാടനോടും മറുതയോടുമൊപ്പം ശക്തന്മാരും ഉഗ്രപ്രതാപികളുമായിരുന്ന മന്ത്രവാദികളും ഉണ്ടായിരുന്നു. പ്രാചീനകേരളചരിത്രം എഴുതപ്പെട്ടിട്ടുള്ള പല രേഖകളിലും പ്രബലരായ നാട്ടുരാജാക്കന്മാരോടൊപ്പം തന്നെ പ്രധാനികളായിരുന്നു മന്ത്രവാദികളും. തിരുവിതാംകൂറിലെ പ്രശസ്തനും പ്രഗല്ഭനുമായിരുന്ന മഹാമാന്ത്രികനായിരുന്നു തേവലശേരി നമ്പി. ഗന്ധര്‍വനേയും വടയക്ഷിണിയേയും മറുതയേയുമൊക്കെ തന്റെ മന്ത്രവടിക്ക് മുമ്പില്‍ അടക്കിനിര്‍ത്തിയ ആ അസാധാരണ മനുഷ്യന്റെ കഥയാണ് ഈ നോവല്‍.